“ഇക്കാർഡി അടുത്ത വർഷവും ഇന്റർ മിലാനിൽ തുടരും”

- Advertisement -

പ്രശ്നങ്ങൾ ഒക്കെ തീർന്നു എന്നും ഇക്കാർഡി ഇന്റർ മിലാനിൽ തുടരുമെന്നും ഇക്കാർഡിയുടെ ഭാര്യ. ഇന്റർ മിലാൻ എന്ന ക്ലബിനോട് ഇക്കാർഡിക്ക് വലിയ സ്നേഹമാണ്. അതുകൊണ്ട് തന്നെ ഈ ക്ലബ് വിട്ട് ഇക്കാർഡി പോകില്ല. അടുത്ത സീസണിലും ഇക്കാർഡി ഇവിടെ ഉണ്ടാകും. ഇക്കാർഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാറ പറഞ്ഞു. ഇകാർഡി ഇപ്പോൾ സന്തോഷത്തിലാണെന്നും പഴയ ഫോമിൽ തന്നെ കളിക്കാൻ ആകുന്നത് അതികൊണ്ടാണെന്നും വാണ്ട പറഞ്ഞു.

കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഇക്കാർഡി ക്യാപ്റ്റൻസി കിട്ടിയാൽ മാത്രമെ കളിക്കു എന്ന നിലപാടിൽ ആയിരുന്നു. ഫെബ്രുവരി 13നായിരുന്നു ഇക്കാർഡിയുടെ ക്യാപ്റ്റൻസി ഇന്റർ മിലാൻ നീക്കിയത്. അതിനു ശേഷം ഒരു മാസത്തിൽ കൂടുതൽ കാലം ഇക്കാർഡി ഇന്ററിനായി കളിച്ചിരുന്നില്ല.

ഇക്കാർഡി അടുത്ത സീസണിക് ക്ലബ് വിടും എന്നു തന്നെയാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്. റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ ഇക്കാർഡിയുടെ സേവനത്തിനായി ശ്രമിക്കുന്നുണ്ട്.

Advertisement