ഇബ്രാഹിമോവിച് എ സി മിലാനിലേക്ക് പോകുമെന്ന് എം എൽ എസ് കമ്മീഷണർ

- Advertisement -

ഇബ്രാഹിമോവിച് ഇറ്റലിയിലേക്ക് മടങ്ങും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇബ്രാഹിമോവിച് എ സി മിലാനുമായി കരാറിൽ ഇതിനകം തന്നെ എത്തി എന്ന് എം എൽ എസ് കമ്മീഷണറായ ഡോൺ ഗ്രാബർ പറഞ്ഞു. ജനുവരിയിൽ ഇബ്ര എ സി മിലാനിൽ എത്തും എന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിമോവിഹിനെ പോലുള്ള താരങ്ങൾ എം എൽ എസിന് വലിയ ഗുണം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇബ്രഹിമോവിച് ബെക്കാം എന്നിവർ ഒക്കെ എം എൽ എസിന് ലോകത്ത് വലിയ സ്വീകാര്യത നൽകി. ഇബ്രാഹിമോവിച് അമേരിക്കയിൽ തുടരണമെന്നായിരുന്നു ആഗ്രഹം എന്നും എന്നാൽ അത് തങ്ങക്കുടെ കയ്യിൽ അല്ല എന്നും ഗ്രാബർ പറഞ്ഞു. അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചാൽ അമേരിക്ക വിടും എന്ന് തന്നെയാണ് ഇബ്ര നേരത്തെ സൂചന നൽകിയിട്ടുള്ളത്. നേരത്തെ എ സി മിലാനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര അവർക്ക് ഒപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്. മികാനു വേണ്ടി 85 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളും മുമ്പ് ഇബ്ര നേടിയിട്ടുണ്ട്.

Advertisement