ഹിഗ്വയിനെ സ്വന്തമാക്കാൻ മാഴ്സെ ശ്രമം

- Advertisement -

യുവന്റസ് സ്ട്രൈക്കറായ ഹിഗ്വയിൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ ശ്രമിക്കുകയാണ്. ഈ അവസരം മുതലാക്കാൻ ശ്രമിക്കുകയാണ് ഫ്രഞ്ച് ക്ലബായ മാഴ്സെ. ഹിഗ്വയിനുമായി ക്ലബ് ചർച്ചകൾ ആരംഭിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിഗ്വയിൻ ഇപ്പോൾ പരിക്ക് കാരണം യുവന്റസ് നിരയിൽ ഇല്ല. താരവും യുവന്റസും തമ്മിൽ അത്ര നല്ല ബന്ധവുമല്ല ഉള്ളത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ മാഴ്സെ ഒരു പരിചയ സമ്പത്തുള്ള മികച്ച സ്ട്രൈക്കറെ ആണ് നോക്കുന്നത്. പക്ഷെ ഹിഗ്വയിന് ഇറ്റലി വിട്ട് അർജന്റീനയിലേക്ക് പോകാൻ ആണ് നോക്കുന്നത്. അർജന്റീന ക്ലബായ റിവർ പ്ലേറ്റുമായി ഹിഗ്വയിൻ ചർച്ചകൾ നടത്തുന്നുണ്ട്. റിവർ പ്ലേറ്റിലൂടെ ആയിരുന്നു ഹിഗ്വയിൻ ഫുട്ബോൾ കരിയർ ആരംഭിച്ചത്.

Advertisement