ലെസ്റ്ററിന്റെ പ്രീസീസൺ മത്സരത്തിൽ മഗ്വയർ കളിക്കില്ല, മാഞ്ചസ്റ്ററിലേക്ക് താരം അടുക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് ആയ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു. ക്ലബ് വിടാൻ ആഗ്രഹിക്കുന്ന താരം ഇന്ന് നടക്കുന്ന ലെസ്റ്റർ സിറ്റിയുടെ പ്രീസീസൺ മത്സരത്തിൽ കളിക്കില്ല. ഇന്ന് അറ്റലാന്റയെ ആണ് ലെസ്റ്റർ നേരിടേണ്ടത്. എന്നാൽ ട്രാൻസ്ഫർ ചർച്ചകൾ നടക്കുന്നതിനാൽ തന്നെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കണം എന്ന് മഗ്വയർ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.

മാഞ്ചസ്റ്റർ വാഗ്ദാനം ചെയ്ത 80 മില്യന് മുകളിൽ ഉള്ള ഓഫർ ലെസ്റ്റർ സിറ്റിക്കു നൽകിയതായാണ് റിപ്പോർട്ടുകൾ. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഡിഫൻഡറായി മഗ്വയർ മാറും. ഇംഗ്ലണ്ടിനായും ലെസ്റ്ററിനായും അവസാന വർഷങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു മഗ്വയർ നടത്തിയിരുന്നത്.