ചൈനീസ് ഓഫറുകൾ പ്രലോഭിപ്പിക്കുന്നത് – ഹാംസിക്ക്

- Advertisement -

ചൈനയിൽ നിന്നും തനിക്ക് ലഭിക്കുന്ന ഓഫറുകൾ പ്രലോഭിപ്പിക്കുന്നതാണെന്നു നാപോളി നാപോളി ക്യാപ്റ്റൻ മാരെക് ഹാംസിക്ക്. ക്യാപ്റ്റൻ ഹാംസിക്ക് ചൈനയിലേക്ക് പോകുമെന്നുള്ള വാർത്തകൾ ഇറ്റാലിയൻ മാധ്യമങ്ങളിൽ ഇടംപിടിക്കവേയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. നാപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി ഈ സീസണിൽ ഹാംസിക്ക് മാറിയിരുന്നു. ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ 115 ഗോളെന്ന റെക്കോർഡ് മറികടന്നിട്ടാണ് ഹാംസിക്ക് ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

നാപോളിയുടെ പുതിയ കോച്ചായ കാർലോ ആഞ്ചലോട്ടിയോട് ചൈനീസ് ഓഫറുകൾ കുറിച്ച് സംസാരിച്ചു വെന്നും താരം വ്യക്തമാക്കി. ഇനി ഒരു സീസൺ കൂടി തുടർന്നാൽ നാപോളിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ഹാംസിക്കിന് അവസരമുണ്ട്. നിലവിൽ നാപോളി ലെജൻഡ് ഗിയൂസേപ്പേ ബ്രൂസ്‍കോളൂട്ടിയാണ്(511) ക്ലബിന് വേണ്ടി ഏറ്റവുമധികം മത്സരത്തിൽ ബൂട്ടണിഞ്ഞിട്ടുള്ളത്. ഈ നേട്ടവും മാരെക് ഹാംസിക്കിന് അടുത്ത സീസണിൽ സ്വന്തം പേരിലാക്കാം. മാരെക് ഹാംസിക്ക് 500 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു.

2000ത്തിന്റെ തുടക്കത്തില്‍ കളി ആരംഭിച്ച ഹംസിക്ക് 2001കളോടെ സ്ലോവോനിയന്‍ ക്ലബായ ജൂപ്പി പൊഡ്‌ലാവീസിന്റെ യുത്ത് ടീമില്‍ ഇടം നേടി. 2002ല്‍ സ്ലോവോനിയന്‍ സൂപ്പര്‍ ലീഗ് ക്ലബായ എസ്.കെ സ്ലോവന്‍ ബ്രാട്ടിസ്ലാവയുടെ യുത്ത് ടീമിലെത്തിയ ഹംസിക്ക് രണ്ട് വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിച്ചു. ആ കളി മികവില്‍ എസ്.കെ സ്ലോവന്‍ ബ്രാട്ടിസ്ലാവയുടെ സീനിയര്‍ ടീമിലും സ്ലോവോനിയന്‍ അണ്ടര്‍ 17 ടീമിലും ഇടം നല്‍കി. 2007ല്‍ സീരിയ ബി യില്‍ നിന്ന് സീരിയ എ യിലേക്ക് പ്രമോട്ട് ചെയ്ത നപ്പോളി മികച്ച മിഡ്ഫീല്‍ഡറെ തിരഞ്ഞപ്പോള്‍ ക്ലബിനു മുന്‍പില്‍ ഹംസിക്കല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. 5.5 മില്ല്യന് 5 വര്‍ഷത്തെ കരാറില്‍ നപ്പോളി ഹംസിക്കിനെ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement