12 വർഷങ്ങൾ, നാപോളിയുടെ ഇതിഹാസം ഹാംസിക് ക്ലബ് വിടുന്നു

- Advertisement -

നാപോളിയുടെ ഇതിഹാസ താരം ഹാംസിക് ക്ലബ് വിടാൻ തീരുമാനിച്ചു. ചൈനീസ് ക്ലബായ ഡാലിയൻ യിഫങും ആയി ഹാംസിക് കരാറിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഉള്ള കരാർ ഹാംസികെ ചൈനീസ് ക്ലബുമായി ഒപ്പു വെക്കും. നാപോളിയുടെ എക്കാലത്തേയും ടോപ്പ് സ്കോറർ എന്ന റെക്കോർഡ് ഹാംസിക് കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു.

സ്ലോവാക്കിയൻ താരം ഹാംസിക് അവസാന 12 വർഷങ്ങളായി നാപോളിയിടെ ഒപ്പമുള്ള താരമാണ്. കഴിഞ്ഞ സീസണിൽ തന്നെ ചൈനയിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം ക്ലബ് വിടാതെ നിൽക്കുകയായിരുന്നു. അവസാന 11 സീസണുകളിൽ തുടർച്ചയായി നാപോളിക്ക് വേണ്ടി സ്കോർ ചെയ്ത താരം കൂടിയാണ് ഹാംസിക്.

Advertisement