“ഹാലാൻഡിന് അറിയാം ഏതു ക്ലബിൽ പോകണമെന്ന്” – ഒലെ

- Advertisement -

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഗംഭീര പ്രകടനം നടത്തുന്ന യുവതാരം എർലിങ് ഹാലാൻഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും എന്ന് അഭ്യൂഹങ്ങക്ക് ഉയരുന്നതിനിടെ മാഞ്ചസ്റ്റർ പരിശീലകൻ ഒലെയുടെ പ്രതികരണം. കഴിഞ്ഞ ആഴ്ച ഒലെ ഓസ്ട്രിയയിൽ ചെന്ന് ഹാലാൻഡുമായി ചർച്ചകൾ നടത്തിയിരുന്നു. മുമ്പ് മോൾഡെയിൽ സോൾഷ്യാർ പരിശീലിപ്പിച്ച താരമാണ് ഹാലാൻഡ്.

ഹാലാൻഡിന് സാൽസ്ബർഗിൽ മികച്ച സീസണാണ് ഇത്. അതുകൊണ്ട് തന്നെ ഇനി എന്തു ചെയ്യണമെന്ന് താരത്തിന് അറിയാമെന്ന് ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാലാൻഡിനെ സൈൻ ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനാവില്ല എന്ന് ഒലെ പറഞ്ഞു. ഈ ജനുവരിയിൽ ഹാലാൻഡിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യുവന്റസ്, ബൊറൂസിയ ഡോർട്മുണ്ട് എന്നീ ക്ലബുകൾ ശ്രമിക്കുന്നുണ്ട്.

ഈ ജനുവരി മുതൽ 20 മില്യന്റെ റിലീസ് ക്ലോസ് നൽകി ആർക്കും ഹാലാൻഡിനെ സ്വന്തമാക്കാം. ഇപ്പോൾ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗുന്റെ താരമാണ് ഹാലാൻഡ്. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ നാപോളി, ലിവർപൂൾ തുടങ്ങിയ ടീമിനെതിരെയെല്ലാം ഹാലാൻഡ് ഗോൾ നേടിയിരുന്നു. 19കാരനായ ഹാലാൻഡ് ഓസ്ട്രിയ ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോററുമാണ്.

Advertisement