“ഹാളണ്ടിനെ വാങ്ങാനുള്ള ബഡ്ജറ്റ് ബയേണില്ല”

ഡോർട്മുണ്ടിന്റെ സ്ട്രൈക്കറായ ഹാളണ്ടിനെ വാങ്ങാൻ ബയേൺ മ്യൂണിക്ക് ഉദ്ദേശിക്കുന്നില്ല എന്ന് ബയേണിന്റെ പുതിയ സി ഇ ഒ ആകാൻ പോകുന്ന ഒളിവർ ഖാൻ. ബയേൺ മ്യൂണിക്കിന് ഹാൾണ്ടിനെ പോലെ ഒരു വലിയ താരത്തെ വാങ്ങാൻ സാധിക്കില്ല എന്ന് ഒളിവർ ഖാൻ പറഞ്ഞു. ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയിൽ 100 മില്യണ് മേലെ ഒന്നും ഒരു താരത്തിനായി ചിലവഴിക്കാൻ ഈ അവസ്ഥയിൽ ആകില്ല എന്ന് ഒളിവർഖാൻ പറഞ്ഞു.

ഒപ്പം ലെവൻഡോസ്കി ബയേൺ മ്യൂണിക്കിൽ ഉണ്ട് എന്നും രണ്ടു വർഷത്തെ കരാർ ലെവൻഡോസ്കിക്ക് ബാക്കി ഉണ്ട് എന്നും ഒളിവർഖാൻ പറഞ്ഞു. ലെവൻഡോസ്കിയെ പോലൊരു സ്ട്രൈക്കർ ഉണ്ടായിരിക്കെ വേറെ ഒരു സ്ട്രൈക്കറെ ബയേണ് ആവശ്യമില്ല എന്നും ഒളിവർ ഖാൻ പറഞ്ഞു‌. ഈ സീസണിൽ ലീഗിൽ മാത്രം 39 ഗോളുകൾ അടിച്ചു നിൽക്കുകയാണ് ലെവൻഡോസ്കി.

Exit mobile version