ഗുവന്ദോസി ഇനി ഫ്രാൻസിൽ കളിക്കും

20210616 220857

ആഴ്സണൽ മധ്യനിര താരമായ ഗുവന്ദോസി ഫ്രഞ്ച് ലീഗ് ക്ലബായ മാഴ്സെയിലേക്ക് പോകും. മാഴ്സെയുമായി താരംക്ഷ്കരാർ ധാരണയിൽ എത്തിയതായൊ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ലോണിൽ ആകും താരം ഫ്രാൻസിലേക്ക് പോവുക. അടുത്ത സീസണിൽ 10 മില്യൺ നൽകി താരത്തെ മാഴ്സെ വാങ്ങുകയും ചെയ്യും.

അവസാന സീസണ ലോണിൽ ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ ആയിരുന്നു ഗുന്ദോസി കളിച്ചിരുന്നത്. 2018ൽ ആയിരുന്നു ഗുന്ദോസി ആഴ്സണലിൽ എത്തിയത്. ഉനായ് എമിറെക്ക് കീഴിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്ന താരത്തിന് പക്ഷെ അർട്ടേട്ടയുടെ കീഴിൽ അവസരം കിട്ടിയില്ല. പി എസ് ജിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഫ്രാൻസിൽ ചെന്ന് തന്റെ കരിയർ തിരികെ നല്ല വഴിയിലാക്കാം എന്നാണ് ആഗ്രഹിക്കുന്നത്.

Previous articleജയം തുടരാൻ ഹോളണ്ടും ഓസ്ട്രിയയും ഇന്ന് ഇറങ്ങും
Next articleഓഗസ്റ്റിൽ ഓസ്ട്രേലിയയുമായുള്ള പരമ്പര നടത്താനാകുമെന്ന വിശ്വാസത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്