ഗ്രീസ്മാൻ അത്ലെറ്റിക്കോ മാഡ്രിഡിലേക്ക്, സോൾ ബാഴ്സലോണയിലേക്ക്, സ്വാപ് ഡീലിന് കളമൊരുങ്ങുന്നു

ലാ ലീഗയിൽ ഒരു സ്വാപ് ഡീലിന് കളമൊരുങ്ങുന്നു‌. അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് അന്റോണിൻ ഗ്രീസ്മാനെ വിട്ട് ക്യാമ്പ് നൂവിലേക്ക് സോൾ നിഗസിനെ എത്തിക്കനാണ് ബാഴ്സലോണ ഇപ്പോൾ ശ്രമിക്കുന്നത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് വരെ ഒരിക്കലും നടക്കാത്ത ഡീലെന്ന് ആരാധകർ കരുതിയ ഇടത്ത് നിന്നാണ് ഗ്രീസ്മാൻ – സോൾ സ്വാപ് ഡീൽ യാഥാർത്ഥ്യമാവുന്നത്. സ്പെയിനിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ഏറെ വൈകാതെ ഡീൽ ഒഫീഷ്യലാകും.

മെസ്സി കരാർ പുതുക്കുകയും അഗ്യൂറോ, ദീപേയ് എന്നിവർ ടീമിലെത്തുകയും ചെയ്തതിന് പിന്നാലെ വേജ് ബിൽ കുറക്കാൻ ഗ്രീസ്മാനെ ബാഴ്സലോണക്ക് പറഞ്ഞ് വിടേണ്ടതായി വരും. അത്ലെറ്റിക്കോ മാഡ്രിഡിൽ സിമിയോണിയുമായി ഉടക്കിയ സോൾ ബാഴ്സയിൽ മധ്യനിര താരങ്ങളുടെ കുറവ് നികത്താനാണ് വരുന്നത്. ക്യാപ്റ്റൻ കോകെയുടേയും പരിശീലകൻ സിമിയോണിയുടേയും പൂർണപിന്തുണ ഉണ്ടെങ്കിലും അത്ലെറ്റിക്കോ മാഡ്രിഡിൽ സാലറി ഗ്രീസ്മാൻ വെട്ടിച്ചുരുക്കേണ്ടി വരും. അത്ലെറ്റിക്കോ മാഡ്രിഡ് ആരാധകർ ഗ്രീസ്മാനെ രണ്ടു കയ്യും നീട്ടി വരവേൽക്കുമോ എന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.

Previous articleമാര്‍ഷും ഫിഞ്ചും കസറി, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ
Next articleഅവസാന ഓവറിൽ 11 റൺസ്, ആന്‍ഡ്രേ റസ്സലിനെ പിടിച്ചുകെട്ടി സ്റ്റാര്‍ക്ക്, ഓസ്ട്രേലിയയ്ക്ക് നാല് റൺസ് ജയം