മിലാൻ താരത്തിനായി ഡോർട്ട്മുണ്ടും ബയേൺ മ്യൂണിക്കും

- Advertisement -

എ സി മിലാൻ താരത്തിനായി ശ്രമിച്ച് ബുണ്ടസ് ലീഗയിലെ വമ്പന്മാർ. എ സി മിലാൻ താരമായ റിക്കാർഡോ റോഡ്രിഗ്രസിനെ ടീമിലെത്തിക്കാനാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും ശ്രമിക്കുന്നത്. മിലാന്റെ ലെഫ്റ്റ് ബാക്കായ റിക്കാർഡോ റോഡ്രിഗ്രസിനെ 2017 ലാണ് ബുണ്ടസ് ലീഗയിൽ നിന്നും മിലാൻ സീരി എ യിൽ എത്തിച്ചത്. വോൾഫ്സ്ബർഗിന്റെ താരമായിരുന്നു റിക്കാർഡോ റോഡ്രിഗ്രസ്.

മിലാൻ കോച്ച് ഗട്ടൂസോയുടെ ഇഷ്ടതാരമാണ് റിക്കാർഡോ റോഡ്രിഗ്രസ്. 25 കാരനായ റിക്കാർഡോ റോഡ്രിഗ്രസ് ഗട്ടൂസോ സ്ഥാനമേറ്റെടുത്തതിൽ പിന്നെയുള്ള മിലാന്റെ കുതിപ്പിൽ ചാലക ശക്തിയാണ്. എല്ലാ ലെവെലിലുമുള്ള സ്വിസ് ടീമുകളിൽ കളിച്ച റിക്കാർഡോ റോഡ്രിഗ്രസ് 2011 മുതൽ ദേശീയ ടീമിലുണ്ട്. ലോകകപ്പ് യൂറോ ഒളിമ്പിക്സ് മത്സരങ്ങളിൽ സ്വിസ്സിനു വേണ്ടി റിക്കാർഡോ റോഡ്രിഗ്രസ് ബൂട്ടണിഞ്ഞിട്ടുണ്ട്. സ്വിറ്റ്‌സർലൻഡ്കാരനായ ഡോർട്ട്മുണ്ട് കോച്ച് ലൂസിയാന ഫേവറേ ഡോർട്ട്മുണ്ടിലേക്ക് റിക്കാർഡോ റോഡ്രിഗ്രസിനെ ക്ഷണിക്കുന്നതെങ്കിൽ ബയേണിലേക്ക് റിക്കാർഡോ റോഡ്രിഗ്രസിനെ ക്ഷണിക്കുന്നത് വോൾഫ്‌സിലെ സഹതാരമായ ബയേൺ സ്പോർട്ടിങ് ഡയറക്ടർ ഹസൻ സാലിഹാമിദിസിക്കാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement