എറിക് ഗാർസിയക്കായി ബാഴ്സലോണയുടെ ആദ്യ ഓഫർ

0
എറിക് ഗാർസിയക്കായി ബാഴ്സലോണയുടെ ആദ്യ  ഓഫർ
Photo Credits: Twitter/Getty

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയക്കായി ബാഴ്സലോണ ആദ്യ ഔദ്യോഗിക ഓഫർ നൽകി. 10 മില്യൺ ആണ് ബാഴ്സലോണയുടെ ഓഫർ. സിറ്റി 20 മില്യണോളമാണ് ഗാർസിയക്കായി ആവശ്യപ്പെടുന്നത്. മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. പെപ് ഗ്വാർഡിയോളയുടെ വലിയ പ്രശംസയും ഗാർസിയ നേടിയിരുന്നു.

താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു. കോമാനു കീഴിൽ പുതിയ ഒരു യുവ ടീമിനെ വളർത്തിയെടുക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്.

No posts to display