ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാൻ സാമ്പ്ഡോറിയ

37കാരനായ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ഫിയൊറെന്റിന വിട്ടതിനു പിന്നാലെ താരത്തിനായി ഇറ്റാലിയൻ ക്ലബ് സാമ്പ്ഡോറിയ രംഗത്ത്. താരവുമായി സാമ്പ്ഡോറിയ ചർച്ചകൾ ആരംഭിച്ചു. എന്നാൽ ഫ്രാൻസിലേക്ക് മടങ്ങാൻ ആണ് റിബറി ആലോചിക്കുന്നത്. ഫ്രാൻസിൽ നിന്ന് മികച്ച ഓഫർ വരികയാണെങ്കിൽ റിബറി അതിനാകും മുൻഗണന നൽകുക. അവസാന രണ്ടു വർഷമായി റിബറി ഫിയൊറെന്റിനക്ക് ഒപ്പമുണ്ടായിരുന്ന താരമാണ് റിബറി.

ഈ സീസണ് ശേഷം ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആണ് റിബറി ആഗ്രഹിക്കുന്നത്. 12 വർഷത്തോളം ബയേൺ മ്യൂണിക്കിൽ കളിച്ച ശേഷം ആയിരുന്നു റിബറി ഫിയൊറെന്റിനയിൽ എത്തിയത്. ബയേണൊപ്പം 23 കിരീടങ്ങൾ റിബറി നേടിയിരുന്നു. ഫിയൊറെറ്റിനക്ക് വേണ്ടി 50ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Exit mobile version