ഫെറാൻ ടോറസിനായി യുവന്റസ് രംഗത്ത്

വലൻസിയയുടെ താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നു. 20കാരനായ താരം ഈ സീസണിൽ വലൻസിയക്കായി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. താരത്തെ എന്തു വിലയും നൽകി സ്വന്തമാക്കാൻ ആണ് യുവന്റസ് ഉദ്ദേശിക്കുന്നത്. ടോറാസിനു വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും രംഗത്തുണ്ട്.

വലൻസിയയിൽ 110 മില്യണോളമാണ് ഫെറാൻ ടോറസിന്റെ റിലീസ് ക്ലോസ്. എന്നാൽ 60 മില്യൺ നൽകിയാൻ താരത്തെ വലൻസിയ വിട്ടു നൽകിയേക്കും. ഒരു വർഷത്തെ കരാർ മാത്രമെ ടോറസിന് വലൻസിയയിൽ ബാക്കിയുള്ളൂ.