അർജന്റീനയുടെ മുൻ കോച്ചിനെ ടീമിലെത്തിക്കാൻ ലീഡ്സ് യുണൈറ്റഡ്

- Advertisement -

അർജന്റീനയുടെ മുൻ കോച്ചായ മാഴ്‌സലോ ബിയൽസയെ ലീഡ്സ് യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് എത്തിക്കുന്നു. കഴിഞ്ഞ സീസണിൽ 13th സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ലീഡ്സിനെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ അർജന്റീനക്കാരന്റെ സേവനം ലീഡ്സ് തേടിയത്. ലീഗ് വണ്ണിൽ ലൈലെയുടെ കോച്ചായിരുന്നു ബിയൽസ. മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങൾ കാരണമാണ് ബിയൽസ ടീം വിട്ടത്.

1998 മുതൽ 2004 വരെ അർജന്റീനയുടെ കോച്ചായിരുന്നു മാഴ്‌സലോ ബിയൽസ. അർജന്റീനയ്ക്ക് ലോകകപ്പിൽ മുന്നേറ്റം അധികം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒളിംപിക്സിൽ സ്വർണം നേടിക്കൊടുക്കാൻ ബിയൽസക്ക് കഴിഞ്ഞു. പിന്നീട് ചിലിയുടെ കോച്ചായ ബിയൽസ ഐതിഹാസികമായ കുതിപ്പാണ് ചിലിക്ക് സമ്മാനിച്ചത്. ബിയൽസക്ക് വേണ്ടി തെരുവിലിറങ്ങാൻ വേണ്ടിപ്പോലും ചിലിയിലെ ഫുട്ബോൾ ആരാധകർ തയ്യാറായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement