ബ്രസീലിന്റെ എവർട്ടൺ നാപോളിയുമായി ചർച്ചയിൽ

- Advertisement -

ബ്രസീലിന്റെ ഫോർവേഡ് എവർട്ടൺ സോറസിനായുള്ള യൂറോപ്യൻ ക്ലബുകളുടെ ശ്രമം തുടരുന്നു. താരം ഇറ്റാലിയൻ ക്ലബായ നാപോളിയുമായി ചർച്ചയിൽ ആണെന്ന് താരത്തിന്റെ ഇപ്പോഴത്തെ ക്ലബായ ഗ്രെമിയോയുടെ പ്രസിഡന്റ് വ്യക്തമാക്കി. ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും എന്നാൽ നാപോളി വാഗ്ദാനം ചെയ്ത 25 മില്യൺ മതിയാകില്ല എവർട്ടണെ സ്വന്തമാക്കാൻ എന്നും അദ്ദേഹം വ്യക്തമാക്കി.

120 മില്യൺ ആണ് എവർട്ടന്റെ ഗ്രമിയോവിലെ റിലീസ് ക്ലോസ്. കഴിഞ്ഞ കോപ അമേരിക്കയിൽ ബ്രസീൽ ദേശീയ ടീമിനായി എവർട്ടൺ നടത്തിയ ഗംഭീര പ്രകടനങ്ങൾ യൂറോപ്യൻ ക്ലബുകളുടെ ആകെ ശ്രദ്ധ താരത്തിൽ എത്തിച്ചിടരുന്നു. കോപയിൽ മൂന്ന് ഗോളുകളും 2 അസിസ്റ്റും എവർട്ടൺ നേടിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ബ്രസീൽ കോപ ചാമ്പ്യന്മാരായതിൽ വലിയ പങ്കു തന്നെ ആയിരുന്നു അത്. 24കാരനായ താരത്തിനു വേണ്ടി എ സി മിലാനും രംഗത്തുണ്ട്.

Advertisement