ബാഴ്സ ഡിഫൻഡർ ആഴ്സണലിലേക്ക്, സൂചന നൽകി എമറി

- Advertisement -

ബാഴ്സലോണ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിക്കായി അടുത്ത ട്രാൻസ്ഫർ സീസണിൽ ശ്രമം നടത്തുമെന്ന സൂചന നൽകി ആഴ്സണൽ പരിശീലകൻ ഉനൈ എമറി. ആഴ്സണലിന്റെ ട്രാൻസ്ഫർ ലിസ്റ്റിൽ ഏറെ മുകളിലുള്ള പേരാണ് ഫ്രഞ്ച് ദേശീയ താരമായ ഉംറ്റിറ്റിയുടേത് എന്നാണ് റിപ്പോർട്ടുകൾ.

ക്ലെമന്റ് ലെങ്ലറ്റിന്റെ വരവോടെ ബാഴ്സ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപെട്ട ഉംറ്റിറ്റി പുതിയ ടീമുകൾ നോക്കാൻ തയ്യാറായതായാണ് വിവരം. ഉംറ്റിറ്റി മികച്ച താരമാണ്, ഫ്രഞ്ച് കളിക്കാർ വളരെ കഴിവുള്ളവരാണ്, എന്റെ ടീമിൽ എക്കാലവും മികച്ച ഫ്രഞ്ച് താരങ്ങൾ ഉണ്ടാവാറുണ്ട് എന്നാണ് താരത്തെ കുറിച്ച് ചോദിച്ചപ്പോൾ ആഴ്സണൽ പരിശീലകൻ പ്രതികരിച്ചത്.

Advertisement