
നൂരി സാഹിൻ ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് വിടുന്നു. ക്ലബ് കരാർ പുതുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ക്ലബ് വിടാൻ താരം തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. സാഹിന്റെ നിലവിലെ കരാർ ജൂൺ 2019, ൽ അവസാനിക്കും. റോമാ, ലിവർപൂൾ, ഗലാറ്റസാറായ് എന്നി ടീമുകളാണ് തുർക്കി താരത്തിനായി ശ്രമിക്കുന്നത്.
ഡോർട്ട്മുണ്ടിലൂടെയാണ് നൂരി സാഹിൻ കളിയാരംഭിച്ചത്. ഫെയേനൂർഡിലും റയൽ മാഡ്രിഡിലും ലിവർപൂളിലും കളിച്ച് 2013 ജനുവരിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ തിരിച്ചെത്തി. ജന്മദേശം ജർമ്മനിയാണെങ്കിലും തുർക്കിക്ക് വേണ്ടിയാണ് അന്താരാഷ്ട്ര തലത്തിൽ സാഹിൻ കളിക്കുന്നത്. ജർമ്മനിക്കെതിരായ മത്സരത്തിലാണ് തുർക്കിയുടെ ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോൾ സ്കോററുമായി സാഹിൻ അരങ്ങേറ്റം കുറിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial