ഡൊണ്ണരുമ്മക്കായി 10 മില്യൺ വേതനം വാഗ്ദാനം ചെയ്ത് യുവന്റസ്

എ സി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ സ്വന്തമാക്കുനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. താരവുമായുള്ള യുവന്റസ് ചർച്ചകൾ ഫലം കാണുകയാണ് എന്നാണ് വിവരങ്ങൾ. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു കഴിഞ്ഞു . എ സി മിലാനിൽ തന്റെ കരാറിന്റെ അവസാന സമയത്താണ് ഡൊണ്ണരുമ്മ ഉള്ളത്. ട്രാൻസ്ഫർ നടന്നാൽ അദ്ദേഹത്തിന്റെ ഏജന്റായ റൈയോളക്ക് 20 മില്യൺ യൂറോയോളം നൽകാനും യുവന്റസ് സമ്മതിച്ചിട്ടുണ്ട്.

അഞ്ചു വർഷത്തെ കരാർ ആണ് യുവന്റസ് മുന്നോട്ട് വെക്കുന്നത്‌. യുവന്റസിന്റെ ഇപ്പോഴത്തെ ഒന്നാം നമ്പറായ ചെസ്നിയെ വിൽക്കാനും യുവന്റസ് ശ്രമിക്കുന്നുണ്ട്. മിലാൻ വിടും എന്ന് ഡൊണ്ണരുമ്മ നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. മിലാനിൽ തുടരാതെ കിരീടം നേടാൻ കഴിവുള്ള ഏതെങ്കിലും ക്ലബിലേക്ക് പോകാൻ ആണ് താരം താല്പര്യപ്പെടുന്നത്.

Exit mobile version