ലാസിയോ താരം പ്രീമിയർ ലീഗിലേക്ക്

- Advertisement -

ലാസിയോയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ ഫെലിപ്പെ ആൻഡേഴ്‌സൺ വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. 30 മില്യൺ യൂറോയ്ക്കാണ് താരത്തെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം ശ്രമിക്കുന്നത്. ഇറ്റലിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത് തന്നെ ബ്രസീലിയൻ താരത്തിന്റെ കൺഫർമേഷൻ ഉണ്ടാകും.

50 മില്ല്യൺ യൂറോയാണ് ആദ്യം ലാസിയോ ആൻഡേഴ്‌സണ്. വേണ്ടി ഹാമെഴ്‌സിനോട് ആവശ്യപ്പെട്ടത്. ബ്രസീലിയൻ ക്ലബായ സാന്റോസിൽ കളിയാരംഭിച്ച ഫെലിപ്പെ ആൻഡേഴ്‌സൺ 2013 ലാണ് ലാസിയോയിൽ എത്തുന്നത്. ബ്രസീലിനൊപ്പം ഒളിമ്പിക് ഗോൾഡ് മെഡലും ലാസിയോയ്ക്ക് ഒപ്പം സ്‌പേർക്കൊപ്പ ഇറ്റാലിയനായും താരം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement