എംപോളി താരത്തെ സ്വന്തമാക്കാൻ നാപോളി

- Advertisement -

എംപോളിയുടെ റൈറ്റ് ബാക്ക് ജിയോവാനി ഡി ലോറെൻസോയെ സ്വന്തമാക്കാനൊരുങ്ങി നാപോളി. 10 മില്ല്യൺ യൂറോയോളം മുടക്കിയാണ് നാപോളി ഈ യുവതാരത്തെ റാഞ്ചാനൊരുങ്ങുന്നത്. ലാസിയോ, റോമ,ടൊറീനോ എന്നീ ഇറ്റാലിയൻ ക്ലബ്ബുകളെ മറികടന്നാണ് നാപോളി ഈ ഡീലുറപ്പിച്ചത്.

ഡി ലോറെൻസോയുടെ ഈ സീസണിലെ മികച്ച പ്രകടനമാണ് താരത്തെ നാപോളി പരിശീലകൻ ആഞ്ചലോട്ടിയുടെ റഡാറിൽ പെടുത്തിയത്. കന്നി സീരി എ സീസണിൽ അഞ്ച് ഗോളുകൾ അടിക്കാനും മൂന്നെണ്ണത്തിന് വഴിയൊരുക്കാനും ഡി ലോറെൻസോയ്ക്ക് സാധിച്ചു.

Advertisement