മെംഫിസ് ഡിപായി ബാഴ്സലോണയിലേക്ക് തന്നെ

- Advertisement -

ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ക്യാപ്റ്റൻ ഡിപായിയെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾ ഫലം കാണുന്നു‌. താരവും ബാഴ്സലോണയും തമ്മിലുള്ള ചർച്ചകൾ നല്ല രീതിയിൽ തന്നെ പുരോഗമിക്കുകയാണ്. 25 മില്യൺ നൽകി ലിയോണിൽ നിന്ന് താരത്തെ വാങ്ങാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്. ബാഴ്സലോണയുടെ പുതിയ പരിശീലകനായ കോമാന് കീഴിൽ മുമ്പ് ഡച്ച് ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഡിപായ്. താരത്തെ ടീമിൽ എത്തിക്കാൻ കോമാൻ തന്നെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അവസാന കുറേ കാലമായി ഗംഭീര ഫോമിലാണ് ഡിപായ് കളിക്കുന്നത്. ഈ സീസണിൽ ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിക്കുന്നതിലും വലിയ പങ്ക് തന്നെ ഡിപായ് വഹിച്ചിരുന്നു. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. യുണൈറ്റഡ് വിട്ട് ലിയോണിൽ എത്തിയ ഡിപായ് ഇതുവരെ ക്ലബിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 45ൽ അധികം ഗോളുകളും നേടിയിട്ടുണ്ട്. ഹോളണ്ടിനു വേണ്ടിയും ഗംഭീര പ്രകടനമാണ് ഡിപായ് ഇപ്പോൾ നടത്തുന്നത്.

Advertisement