ഡെമിറൽ യുവന്റസ് വിടാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ യുവ സെന്റർ ബാക്ക് ഡെമിറൽ ക്ലബ് വിടാൻ സാധ്യത. ഡെമിറൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനവുമായി ചർച്ചകൾ നടത്തുന്നതായാണ് വിവരങ്ങൾ. തുർക്കിഷ് താരമായ ഡെമിറൽ യുവന്റസ് ആരാധകരുടെ ഇഷ്ട താരം ആണെങ്കിലും പരിശീലകൻ പിർലോ താരത്തെ അധികവും ബെഞ്ചിൽ ആണ് ഇരുത്തുന്നത്. ഡിലിറ്റും, ബൊണൂചിയും, കിയെല്ലിനിയും കഴിഞ്ഞാൽ മാത്രമെ ഡെമിറലിന് അവസരങ്ങൾ ലഭിക്കാറുള്ളൂ.

അവസരങ്ങൾ കുറഞ്ഞത് കൊണ്ട് തന്നെ ഡെമിറൽ ക്ലബ് വിടാൻ ആണ് ആലോചിക്കുന്നത്. ഈ സീസണിൽ ആകെ 22 മത്സരങ്ങൾ ആണ് താരം കളിച്ചത്. 23 കാരനായ താരത്തിനു വേണ്ടി വലിയ ഓഫറുകൾ നൽകാൻ സ്പർസ് ഒരുക്കമാണ്. സ്പർസ് മാത്രമല്ല താരത്തിന് സ്പെയിനിൽ നിന്നും ഓഫറുകൾ ഉണ്ട്. 40 മില്യണോളമാണ് യുവന്റസ് താരത്തിനായി ആവശ്യപ്പെടുന്നത്.