ഡെലെ അലി പി എസ് ജിയിലേക്ക് പോകാൻ സാധ്യത

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡെലെ അലി ഫ്രാൻസിലേക്ക് പോകാൻ സാധ്യത. സ്പർസിൽ അധികം അവസരം ലഭിക്കാതെ നിൽക്കുന്ന താരത്തെ സ്വന്തമാക്കാൻ പി എസ് ജി ഒരുക്കമാണ് എന്നാണ് വിവരങ്ങൾ. മുൻ സ്പർസ് പരിശീലകൻ പോചടീനോ പി എസ് ജിയുടെ പരിശീലകനായത് ആണ് ഈ നീക്കം നടന്നേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഉയരാൻ കാരണം.

പോചടീനോയുടെ കീഴിൽ സ്പർസിലെ പ്രധാന താരമായിരുന്നു അലി. പോചടീനോ പോയതോടെ താരം ആദ്യ ഇലവനിൽ എത്താതെയും ആയി. 24കാരനായ താരം 2015 മുതൽ സ്പർസിനൊപ്പം ഉണ്ട്. തന്റെ കരിയറിൽ ഇനിയും ഒരുപാട് മികച്ച കാലം ഉണ്ട് എന്നതു കൊണ്ട് തന്നെ ബെഞ്ചിൽ ഇരിക്കാൻ അലി താല്പര്യപ്പെടുന്നില്ല.

Exit mobile version