ഡി റോസ്സിയെ റാഞ്ചാൻ അമേരിക്കൻ ടീം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയുടെ ലെജന്ററി താരം ഡനിയെലെ ഡീ റോസ്സിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബും. മേജർ ലീഗ് സോക്കർ ക്ലബ്ബായ ലോസ് ഏയ്ഞ്ചൽസ് എഫ്സിയാണ് ഇറ്റാലിയൻ താരത്തിനായി ശ്രമിക്കുന്നത്. അതേ സമയം ബൊക്ക ജൂനിയേഴ്സും ഈ മുൻ ലോകകപ്പ് ജേതാവിനായി വലയെറിയുന്നുണ്ട്.

ഡി റോസിയുടെ ക്ലബ്ബ് വിടൽ കനത്ത പ്രതിഷേധമാണ് ഇറ്റലിയിലും ലോകകമെമ്പാടും റോമ ആരാധകർ ഉയർത്തിയത്. ടോട്ടിയോടൊപ്പം റോമയുടെ ഇതിഹാസതാരങ്ങളിൽ ഒരാളാണ് ഡി റോസി. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.