ഡാനിയൽ ജെയിംസിനെ ലോണിൽ അന്വേഷിച്ച് ലീഡ്സ് യുണൈറ്റഡ് മാഞ്ചസ്റ്ററിൽ

20200925 212841

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ ഡാനിയൽ ജെയിംസിനെ സ്വന്തമാക്കാൻ ലീഡ്സ് യുണൈറ്റഡ് ശ്രമിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ ഇലവനിൽ നിന്ന് പിറകോട്ട് പോകുന്ന ജെയിംസിനെ സ്വന്തമാക്കാൻ കഴിയും എന്നാണ് ലീഡ്സ് യുണൈറ്റഡ് വിശ്വസിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വാൻസിയിൽ നിന്ന് ജെയിംസിനെ വാങ്ങും മുമ്പ് ലീഡ്സ് യുണൈറ്റഡ് താരത്തിനായി ശ്രമിച്ചിരുന്നു.

ബിയെൽസയ്ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ജെയിംസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ ജെയിംസിന് യുണൈറ്റഡിൽ മികവ് തെളിയിക്കാൻ ഇതുവരെ ആയില്ല. ജെയിംസിനെ ലീഡ്സിന് വിട്ട് നൽകാൻ യുണൈറ്റഡ് തയ്യാറാകും എന്ന് ഉറപ്പില്ല. ജെയിംസിന് ഈ സീസണിൽ കൂടെ അവസരം നൽകാൻ ആണ് ഒലെ ഗണ്ണാർ സോൾഷ്യാർ ഉദ്ദേശിക്കുന്നത്. എന്നാൽ അവസരം കൂടുതൽ കിട്ടും എന്നത് കൊണ്ട് ജെയിംസ് ലോൺ അടിസ്ഥാനത്തിൽ ലീഡ്സിലേക്ക് പോകാൻ തയ്യാറായേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വിങ്ങറെ സ്വന്തമാക്കുക ആണെങ്കിൽ മാത്രമെ ഇത്തരം ഒരു ട്രാൻസ്ഫറിനെ കുറിച്ച് ആലോചിക്കാൻ സാധ്യത ഉള്ളൂ.

Previous articleഒരു മത്സരം പോലും കളിക്കാതെ ഷിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
Next articleപവര്‍പ്ലേയ്ക്കുള്ളില്‍ ചെന്നൈ ഓപ്പണര്‍മാരെ പവലിയനിലേക്ക് മടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്