ഡിയാഗോ ഡാലോടിനായി ഡോർട്മുണ്ട് രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോടിനായി ജർമ്മൻ ക്ലബ് ഡോർട്മുണ്ട് രംഗത്ത്. നേരത്തെ ഡാലോട്ടിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു എങ്കിലും ഒരു ക്ലബും രംഗത്ത് വന്നിരുന്നില്ല. ഇപ്പോൾ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങൾ ഡോർട്മുണ്ടാണ് താരത്തിനായി വന്നിരിക്കുന്നത്. തുടക്കത്തിൽ ലോണിലും പിന്നീട് താരത്തെ വാങ്ങാനുമാണ് ഡോർട്മുണ്ട് താല്പര്യപ്പെടുന്നത്.

നേരത്തെ എ സി മിലാൻ താരത്തെ ലോണിൽ സ്വന്തമാക്കാൻ ഒരുക്കമായിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഓഫർ നിരസിച്ചിരുന്നു. ലോൺ തുക ആയുരുന്നു മിലാനുമായുള്ള പ്രശ്നം. ഡാലോടിനെ നിലനിർത്തുന്നില്ല എങ്കിൽ വാൻ ബിസാക മാത്രമാകും യുണൈറ്റഡിലെ ഏക റൈറ്റ് ബാക്ക്. അങ്ങനെ ആണെങ്കിൽ യുണൈറ്റഡ് അവസാന ദിവസങ്ങളിൽ ഒരു റൈറ്റ് ബാക്കിനെയും സൈൻ ചെയ്യേണ്ടി വന്നേക്കും.

പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഡാലോട്ട് നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു ഗോളും താരം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ മിലാനു വേണ്ടിയും അണ്ടർ 23 യൂറോ കപ്പിൽ പോർച്ചുഗലിനായും മികച്ച പ്രകടനം താരം നടത്തിയിരുന്നു. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.