ഹെർതയുടെ ബ്രസീലിയൻ വിങ്ങറെ തേടി അത്ലറ്റിക്കോ മാഡ്രിഡ്

20210113 141047
- Advertisement -

ബ്രസീലിയൻ യുവ വിങ്ങറായ മാത്യുസ് കുൻഹയെ ലക്ഷ്യമിട്ട് അത്ലറ്റിക്കോ മാഡ്രിഡ്. സ്പാനിഷ് ക്ലബ് താരവുനായി ചർച്ചകൾ ആരംഭിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. 25 മില്യൺ താരത്തിന് അത്ലറ്റിക്കോ മാഡ്രിഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിക്കേറ്റ താരം ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോൾ ജർമ്മൻ ക്ലബായ ഹെർത ബെർലിനിലാണ് മാത്യുസ് കളിക്കുന്നത്.

21കാരനായ താരം കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ഹെർതയിൽ എത്തിയത്. അതുവരെ ലൈപ്സിഗിന്റെ താരമായിരുന്നു. രണ്ട് വർഷത്തോളം ലെപ്സിഗിനായി കളിച്ചു. വിങ്ങറായും വിബ്ഗ്ബാക്കായും കളിക്കാൻ കഴിവുണ്ട്. കുൻഹയുടെ ഡിഫൻസീവ് മികവും സിമിയോണിയുടെ ശ്രദ്ധ താരത്തിൽ എത്താൻ കാരണമായി.

Advertisement