കൗട്ടീനോയ്ക്ക് വേണ്ടി ചെൽസി ചർച്ച ആരംഭിച്ചു

ബാഴ്സലോണയുടെ താരമായ കൗട്ടീനോയെ സ്വന്തമാക്കാൻ ലമ്പാർഡിന്റെ ചെൽസി ശ്രമങ്ങൾ ആരംഭിച്ചു. ബയേണിൽ ലോണിൽ കളിക്കുന്ന കൗട്ടീനോ ജർമ്മനിയിലും ഫോം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഈ സീസൺ കഴിഞ്ഞാൽ ബാഴ്സലോണയിലേക്ക് തന്നെ കൗട്ടീനോ മടങ്ങേണ്ടി വരും.

താരത്തെ വിൽക്കാൻ തന്നെയാണ് ബാഴ്സലോണയുടെ തീരുമാനം. മൂന്ന് വർഷം മുമ്പ് വൻ തുകയ്ക്ക് ലിവർപൂളിൽ നിന്ന് എത്തിയതാണ് കൗട്ടീനോ. പക്ഷെ ബ്രസീലിയൻ താരത്തിന്റെ ലിവർപൂളിലെ മികവ് ബാഴ്സയിലോ ബയേണിലോ ആവർത്തിക്കാൻ ആയില്ല. വീണ്ടും പ്രീമിയർ ലീഗിൽ എത്തിയാൽ കൗട്ടീനോ ഫോമിൽ ആകും എന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്. ട്രാൻസ്ഫർ ബാൻ നീങ്ങിയ ചെൽസി അടുത്ത സമ്മറിൽ വൻ താരങ്ങളെ തന്നെ സൈൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleഇതാണ് മാതൃക, കൊറോണ പ്രതിരോധത്തിന് വേണ്ടി സ്വന്തം വീട് വിട്ടുനൽകാൻ തയ്യാറായി എം പി സക്കീർ
Next articleവസിം ജാഫറിന്റെ എക്കാലത്തെയും മികച്ച ഏകദിന ടീമിന്റെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി