കോണ്ടെയുമായി സ്പർസ് ചർച്ച

പുതിയ പരിശീലകനെ അന്വേഷിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസ് ഇറ്റാലിയൻ പരിശീലകൻ കോണ്ടെയെ ലക്ഷ്യമിടുന്നു. ഇന്റർ മിലാന് കിരീടം നേടിക്കൊടുത്ത കോണ്ടെ ലീഗ് അവസാനിച്ചതിനു പിന്നാലെ ഇന്റർ മിലാൻ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. മാനേജ്മെന്റുമായി ഉടക്കി ആയിരുന്നു കോണ്ടെ ഇന്റർ വിട്ടത്. മറ്റു പ്രധാന ക്ലബുകൾ ഒക്കെ പുതിയ പരിശീലകനെ നിയമിച്ചതോടെ കോണ്ടെ സ്പർസിന്റെ ഓഫർ കേൾക്കാൻ സാധ്യതയുണ്ട്.

17മില്യൺ യൂറോയുടെ ഓഫറാണ് സ്പർസ് കോണ്ടെക്ക് മുന്നിൽ വെച്ചത് എന്നാണ് റിപ്പോർട്ടുകൾ. കോണ്ടെ മുമ്പ് ഇംഗ്ലണ്ടിൽ ചെൽസിയെ പരിശീലിപ്പിച്ചിട്ടുണ്ട്. ചെൽസിക്ക് ഒപ്പം ലീഗ് കിരീടവും നേടിയിരുന്നു. ഒരു കിരീടം നേടിക്കൊടുക്കാൻ കോണ്ടെക്ക് ആകും എന്ന പ്രതീക്ഷയിലാണ് സ്പർസ് അദ്ദേഹത്തിന്റെ മുന്നിൽ എത്തിയിരിക്കുന്നത്. ജോസെ മൗറീനോ പോയത് മുതൽ പരിശീലകൻ ഇല്ലാതെ നിൽക്കുകയാണ് സ്പർസ്‌. അവർ മുൻ പരിശീലകൻ പോചടീനോയുമായും ചർച്ചകൾ നടത്തുന്നുണ്ട്.

Exit mobile version