കൊളംബിയയുടെ ലൂയിസിനെ തേടി റോമ

20210720 223133

കോപ അമേരിക്കയിൽ കൊളംബിയക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ റോമ ശ്രമിക്കുന്നു. എഫ്‌ സി പോർട്ടോയുടെ താരമായ ലൂയിസ് ഡയസിന് 25 മില്യൺ ഡോളറും ഒപ്പം ബോണസും നൽകാൻ റോമ തയ്യാറാണെന്ന് കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

24 വയസുകാരൻ ഇടതു വിങ്ങിലാണ് പ്രധാനമായും കളിക്കുന്നത്, വലതു വിങ്ങിലും അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളിലും കളിക്കാൻ ലൂയിസിനാകും. 2019 വേനൽക്കാലത്ത് ജൂനിയർ എഫ്‌സിയിൽ നിന്ന് 7.2 മില്യൺ ഡോളറിന് ആണ് താരം എഫ്‌സി പോർട്ടോയിൽ എത്തിയത്. കൊളംബിയയ്ക്കായി 18 സീനിയർ ക്യാപ്സിൽ നിന്ന് രണ്ട് ഗോളുകൾ നേടാൻ താരത്തിനായിരുന്നു. കഴിഞ്ഞ സീസണിൽ എഫ്‌സി പോർട്ടോയ്ക്ക് വേണ്ടി 47 മത്സരങ്ങളിൽ ആറ് അസിസ്റ്റും ഒപ്പം 11 തവണ ഗോളും ലൂയിസ് നേടി.