ചിൽവെലിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്

ലെസ്റ്റർ സിറ്റിയുടെ യുവ ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെലിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്. ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടയിലാണ് സിറ്റിയും താരത്തിനായു മുന്നോട്ട് വന്നിരിക്കുന്നത്. എന്തു വില നൽകിയും ചിൽവെലിനെ സ്വന്തമാക്കാൻ ആണ് സിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച് ലെസ്റ്റർ സിറ്റിയുമായും ചിൽവെലിന്റെ ഏജന്റുമായും സിറ്റി ചർച്ചകൾ ആരംഭിച്ചു.

നേരത്തെ ഇംഗ്ലീഷ് മാധ്യമങ്ങൾ താരം ചെൽസിയിലേക്ക് വരാൻ സമ്മതിച്ചു എന്ന് വാർത്തകൾ പുറത്തിവിട്ടിരുന്നു. എന്നാൽ സിറ്റിയുടെ സാന്നിദ്ധ്യം താരം എവിടേക്ക് പോകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു. ലെസ്റ്റർ താരത്തെ എളുപ്പത്തിൽ വിട്ടു നൽകില്ല എന്നാണ് കരുതുന്നത്. 2024വരെ ചിൽവെലിന് ലെസ്റ്റർ സിറ്റിയിൽ കരാറുണ്ട്. അതുകൊണ്ട് തന്നെ 60 മില്യണോളമാണ് ലെസ്റ്റർ ആവശ്യപ്പെടുന്നത്.

Previous articleപുതു തലമുറയിലെ താരങ്ങള്‍ക്കെതിരെ പന്തെറിയുവാന്‍ ഭയമില്ല, തനിക്ക് തന്റെ പേസില്‍ വിശ്വാസമുണ്ട് – മൈക്കല്‍ ഹോള്‍ഡിംഗ്
Next articleഎ ടി കെ മോഹൻ ബഗാൻ!! ക്ലബിന് പുതിയ പേര്!!