തുർക്കിഷ് വിങ്ങർ ചെൻഗീസ് ഉണ്ടറിന് വേണ്ടി യുവന്റസ് ശ്രമം

റോമയുടെ യുവതാരം ചെൻഗീസ് ഉണ്ടറിനെ സ്വന്തമാക്കാൻ യുവന്റസ് രംഗത്ത്. 23കാരനായ താരത്തിന്റെ ഏജന്റുമായി യുവന്റസ് ചർച്ചകൾ ആരംഭിച്ചതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോമയിൽ മികച്ച പ്രകടനമാണ് ഉണ്ടർ കാഴ്ചവെക്കുന്നത്. റോമയിൽ താരത്തിന് ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കിയുണ്ട്.

മൂന്ന് വർഷം മുമ്പ് 14 മില്യൺ നൽകി തുർക്കിഷ് ക്ലബായ ഇസ്താംബുൾ ബസെക്സെഹിറിൽ നിന്നായിരുന്നു റോമ ചെൻഗിൻസണെ സ്വന്തമാക്കിയത്. ഇതുവരെ തൊണ്ണൂറോളം മത്സരങ്ങൾ റോമയ്ക്ക് വേണ്ടി ഉണ്ടർ കളിച്ചിട്ടുണ്ട്.താരം തുർക്കി ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്. വൻ തുക തന്നെ ചെംഗീസിനായി യുവന്റസ് നൽകേണ്ടി വരും.

Previous articleമാനസ്സികാസ്വാസഥ്യത്തെക്കുറിച്ച് ബംഗ്ലാദേശ് താരങ്ങള്‍ തുറന്ന് പറയണം
Next articleമെസ്സി ആദ്യ മത്സരത്തിൽ കളിക്കും എന്ന് സെറ്റിയെൻ