ചെൽസി യുവതാരത്തിന് വിലയിട്ട് ബയേൺ മ്യൂണിക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി യുവതാരം ഹഡ്സൺ ഒഡോയിയെ സ്വന്തമാക്കാനൊരുങ്ങി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കുന്നതിനു വേണ്ടിയാണു ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് രംഗത്തെത്തിയിരിക്കുന്നത്. ഏകദേശം 20 മില്യൺ പൗണ്ടാണ് ബയേൺ മ്യൂണിക് ഹഡ്സൺ ഒഡോയ്ക്ക് വില കൽപ്പിക്കുന്നത്.  നേരത്തെ ബയേൺ മ്യൂണിക് 13.5 മില്യൺ പൗണ്ട് കൊടുത്ത് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ആ തുകക്ക് താരത്തെ വിൽക്കില്ലെന്ന് ചെൽസി വ്യക്തമാക്കുകയായിരുന്നു.

2020ൽ കാലാവധി കഴിയുന്ന ഹഡ്സൺ ഒഡോയ് ചെൽസി അക്കാദമിയിൽ നിന്ന് വളർന്ന് വന്ന മികച്ച താരങ്ങളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. അണ്ടർ 8 മുതൽ ചെൽസി അക്കാദമിയുടെ ഭാഗമാണ് ഒഡോയ്. ചെൽസി പരിശീലകൻ മൗറിസിയോ സാരിക്ക് കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്. നേരത്തെ മറ്റൊരു ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടും താരത്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.