റഷ്യയുടെ ലോകകപ്പ് താരത്തെ സ്വന്തമാക്കാനൊരുങ്ങി ചെൽസി

- Advertisement -

റഷ്യയുടെ മധ്യനിര താരം അലക്സാണ്ടർ ഗോലോവിനെ ചെൽസി സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സി എസ് കെ എ മോസ്കോയുടെ താരമായ ഗോലോവിൻ ഈ ലോകകപ്പിൽ റഷ്യയുടെ മികച്ച പ്രകടനത്തിന് പിന്നിലെ പ്രധാനിയാണ്. ഇറ്റാലിയൻ മാധ്യമങ്ങളാണ് താരം സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തും എന്ന് റിപ്പോർട്ട് ചെയ്യുന്നത്.

യുവന്റസും താരത്തിനായി റഷ്യൻ ക്ലബ്ബിനെ സമീപിച്ചിരുന്നെങ്കിലും ചെൽസിയുടെ വാഗ്ദാനം മോസ്കോ ക്ലബ്ബ് സ്വീകരിച്ചതായാണ് വിവരം. ചെൽസി ഉടമ റോമൻ അബ്റമോവിച്ചിന്റെ പ്രത്യേക താൽപര്യവും ഈ ട്രാൻസ്ഫറിൽ ഉണ്ടെന്നറിയുന്നു.

മൗറീസിയോ സാരി ചെൽസി പരിശീലകൻ ആവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കെ സാരിക്ക് കീഴിൽ ചെൽസിയുടെ ആദ്യ ട്രാൻസ്ഫറാകും ഗോലോവിൻ. നാപോളി പരിശീലകനായിരിക്കെ ഗോലോവിനെ സ്വന്തമാക്കാൻ സാരി ശ്രമം നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement