സ്പർസ് താരത്തെ സ്വന്തമാക്കാൻ ചെൽസിയും പി എസ് ജി യും രംഗത്ത്

ടോട്ടൻഹാം ഡിഫെണ്ടർ ടോബി ആൾഡർവീൽഡിനായി ചെൽസിയും പി എസ് ജി യും രംഗത്ത്. ടോട്ടൻഹാമുമായി പുതിയ കരാർ ഒപ്പിടാതെ നിൽകുന്ന താരത്തിനായി ഇരു ടീമുകളും അടുത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ടോട്ടൻഹാമിനെ സമീപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. സ്പർസുമായി സ്വര ചേർച്ചയിൽ അല്ലാത്ത താരം ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് ഉറപ്പാണ്. താരത്തെ സ്പർസ് പരിശീലകൻ മൗറീസിയോ പോചെട്ടിനോ കാര്യമായി ടീമിൽ ഉള്പെടുത്താത്തതും ഇതേ കാരണത്താലാണ്.

ലണ്ടനിലെ പ്രധാന എതിരാളികളായ ചെൽസിക്ക് പകരം പി എസ് ജി ക്ക് വിൽകാനാണ് സ്പർസിന് താത്പര്യമെങ്കിലും താരം പ്രീമിയർ ലീഗിൽ തുടരാൻ തീരുമാനിച്ചാൽ ചെൽസിക്ക് താരത്തെ സ്വന്തമാകാനായേക്കും. പ്രായം കൂടി വരുന്ന തിയാഗോ സിൽവക്ക് പകരക്കാരനെ തേടുന്ന പി എസ് ജി താരത്തിന് മികച്ച തുക നൽകാൻ തയ്യാറായേക്കും. ഡേവിഡ് ലൂയിസ്, ഗാരി കാഹിൽ എന്നിവരുടെ ചെൽസി ഭാവിയും തുലാസിലാണ്. ഇരുവർക്കും പകരക്കാരനെ തേടുന്ന ചെൽസി പ്രീമിയർ ലീഗിൽ മികച്ച അനുഭവ സമ്പത്തുള്ള താരത്തെ സ്വന്തമാക്കാൻ കാര്യമായി തന്നെ ശ്രമിച്ചേക്കും. ഡേവിസൻ സാഞ്ചസിന്റെ വരവും പരിക്കും കാരണം ഈ സീസണിലെ മിക്ക മത്സരങ്ങളും പുറത്തിരിക്കേണ്ടി വന്നെങ്കിലും ലീഗിലെ ഏറ്റവും മികച്ച സെൻട്രൽ ഡിഫെണ്ടർമാരിൽ ഒരാളായാണ് ആൾഡർവീൽഡ് അറിയപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏകത ബിഷ്ടിനു പരിക്ക്, പകരം രാജേശ്വരി ഗായക്വാഡ് ടീമില്‍
Next articleഇന്ത്യയില്‍ അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് ഏകദിന പരമ്പര നടത്താന്‍ ആലോചന