റയൽ മാഡ്രിഡിന്റെ ടീനേജ് താരത്തെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

റയൽ മാഡ്രിഡിന്റെ യുവതാരം സീസർ ഗെലബെർട്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം. റയൽ മാഡ്രിഡ് കാസ്റ്റില താരമായ സീസറിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ഈ അവസരം മുതലെടുത്ത് താരത്തെ സ്വന്തമാക്കാം എന്നാണ് യുണൈറ്റഡ് കരുതുന്നത്. 19കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ മാഡ്രിഡിൽ വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമാണ്.

ഈ സീസണിൽ കാസ്റ്റിലയ്ക്ക് വേണ്ടി മികച്ച പ്രകടനം തന്നെ സീസർ നടത്തിയിട്ടുണ്ട്. എന്നാൽ 19കാരനായ താരത്തിന് റലിന്റെ സീനിയർ ടീമിനു വേണ്ടി ഇതുവരെ അരങ്ങേറ്റം നടത്താൻ ആയിട്ടില്ല. ആഴ്സണൽ, ലിയോൺ,ഡോർട്മുണ്ട്, ബാഴ്സലോണ എന്നീ ക്ലബുകൾ എല്ലാം സീസറിന് പിറകിൽ ഉണ്ട്.

Advertisement