എമ്രെ ചാനെയും ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

യുവന്റസിൽ അധികം അവസരം ലഭിക്കാത്ത മധ്യനിര താരം എമിറെ ചാനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ചാനെ സ്വന്തമാക്കാൻ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ മധ്യനിരയിൽ മികച്ച താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 25കാരനായ താരം മുമ്പ് ഇംഗ്ലണ്ട് ലീഗിൽ കളിച്ച പരിചയവുമുണ്ട്.

റാംസിയും റബിയോയും എത്തിയതോടെ ചാന് യുവന്റസിൽ അവസരങ്ങൾ തീരെ ലഭിക്കാതെ ആയിട്ടുണ്ട്. നേരത്തെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിലും ചാനെ യുവന്റസ് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ താരത്തിന് 35 മില്യണോളമാണ് യുവന്റസ് ആവശ്യപ്പെടുന്നത്. ഇത്രയും തുക യുണൈറ്റഡ് നൽകുമോ എന്നത് സംശയമാണ്.

Previous articleഇന്ത്യയുടെ തിരിച്ചുവരവ് രോഹിത്തിന്റെ ശതകത്തിലൂടെ, ഒപ്പം അര്‍ദ്ധ ശതകവുമായി അജിങ്ക്യ രഹാനെയും
Next articleആറ് ടെസ്റ്റ് ശതകങ്ങളില്‍ മൂന്നും രോഹിത് നേടിയത് ഈ പരമ്പരയില്‍, ടെസ്റ്റില്‍ രണ്ടായിരം റണ്‍സും പുര്‍ത്തിയാക്കി രോഹിത് ശര്‍മ്മ