എംറെ ചാൻ യുവന്റസിലേക്ക്

- Advertisement -

ലിവർപൂളിന്റെ മധ്യനിരതാരം എംറെ ചാൻ യുവന്റസിലേക്ക്. ഏറെക്കാലമായി സീരി എ ചാമ്പ്യന്മാരുടെ റഡാറിലുള്ള ഈ ജർമ്മൻ താരം ഒടുവിൽ ടൂറിനിലേക്ക് എത്തുകയാണ്. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എംറെ ചാൻ കളിച്ചിരുന്നു. തിങ്കളാഴ്ച ടൂറിനിൽ വെച്ച് മെഡിക്കൽ ഉണ്ടാകുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ മുപ്പത്തിനാണ് ലിവർപൂളുമായുള്ള എംറെ ചാന്റെ കരാർ അവസാനിക്കുക.

അഞ്ചു വർഷത്തെ കോൺട്രാക്ട് ആയിരിക്കും ചാന് ലഭിക്കുക എന്നാണ് അറിയുന്നത്. ആറ് മില്യൺ യൂറോയ്ക്കാണ് യുവന്റസിലേക്ക് ചാനെ എത്തിക്കുന്നത്. ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിലൂടെയാണ് ചാൻ തന്റെ കരിയർ ആരംഭിക്കുന്നത്. പിനീട് ബയേർ ലെവർകൂസനിലേക്ക് ചുവട് മാറിയ ചാനെ 2014 ലാണ് ബ്രെണ്ടൻ റോജേഴ്‌സ് ആൻഫീൽഡിൽ എത്തിക്കുന്നത്. റഷ്യയിൽ വെച്ച് നടന്ന കോൺഫെഡറേഷൻ കപ്പ് നേടിയ ജർമ്മൻ ടീമിലും അംഗമായിരുന്നു ചാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement