“ബാഴ്സലോണ വിട്ടാൽ അമേരിക്കയിലേക്ക് പോകും” – ബുസ്കെറ്റ്സ്

- Advertisement -

ബാഴ്സലോണയ്ക്ക് ശേഷമുള്ള തന്റെ ഭാവി എന്തായിരിക്കും എന്ന് വ്യക്തമാക്കി ബാഴ്സലോണയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ്. താൻ അമേരിക്കയി മേജർ ലീഗ് സോക്കറിൽ കളിക്കാൻ പോകും എന്നാണ് ബുസ്കെറ്റ്സ് വ്യക്തമാക്കിയത്. അമേരിക്കയിലെ ഫുട്ബോൾ വ്യത്യസ്തമാണ്. അവിടെയുള്ള ലീഗിന്റെ രീതികളും പ്ലേ ഓഫ് സിസ്റ്റവും ഒന്നും യൂറോപ്പിൽ കാണുന്ന രീതി അല്ല. അതുകൊണ്ട് തന്നെ അത് എങ്ങനെയാണെന്ന് അറിയണമെന്നുണ്ട്. ബുസ്കെറ്റ്സ് പറയുന്നു.

അമേരിക്ക എന്ന നാടും ബുസ്കെറ്റ്സിന്റെ ഈ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. ഇപ്പോഴും ബാഴ്സലോണ മധ്യനിരയിലെ പ്രധാന താരമാണ് ബുസ്കെറ്റ്സ്. താൻ ഗോൾ ഒന്നും അടിക്കുന്നില്ല എങ്കിലും ബാഴ്സലോണയിലെ പ്രധാന താരമാണെന്ന് തനിക്ക് എപ്പോഴും തോന്നാറുണ്ട്. അങ്ങനെ തോന്നുന്നത് വരെ ബാഴ്സലോണയിൽ ഉണ്ടാകും എന്നും ബുസ്കെറ്റ്സ് പറഞ്ഞു. ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ ഡിയോംഗ് ബാഴ്സലോണയുടെ വലിയ താരമായി മാറും എന്നും ബുസ്കെറ്റ്സ് പറഞ്ഞു.

Advertisement