ബ്രണ്ടൺ വില്യംസ് സൗതാമ്പ്ടണിലേക്ക് ലോണിൽ പോകാൻ സാധ്യത

20210706 130453
Credit: Twitter

യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിനെ യുണൈറ്റഡ് ലോണിൽ അയക്കാൻ ശ്രമിക്കുകയാണ്. പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ സൗതാമ്പ്ടൺ വില്യംസിനെ ലോണിൽ ആവശ്യപ്പെട്ട് എത്തിയിട്ടുണ്ട്. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് സൗതാമ്പടൺ താരത്തെ വാങ്ങാൻ ശ്രമിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. ലോൺ തുക ധാരണ ആയാൽ ഈ ട്രാൻസ്ഫർ നടന്നേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ അധികം അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ബ്രാണ്ടൺ ഉള്ളത്. അടുത്ത സീസണിലും അവസരം ഇല്ല എന്നാണെങ്കിൽ ക്ലബ് വിടാൻ ആണ് താരം ആഗ്രഹിക്കുന്നത്. ലൂക്സ് ഷോയും അലക്സ് ടെല്ലസും ഉള്ളത് കൊണ്ട് തന്നെ ബ്രാണ്ടണ് തന്റെ ഇഷ്ട പൊസിഷനായ ലെഫ്റ്റ് ബാക്കിൽ ഇറങ്ങാനെ സാധിക്കുന്നില്ല.

പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണും ബ്രണ്ടനായി രംഗത്തുണ്ട്. 20കാരനായ താരത്തിൽ യുണൈറ്റഡ് ഇപ്പോഴും വലിയ ഭാവി കാണുന്നുണ്ട്. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ.

Previous articleബ്രിസ്ബെയിന്‍ ഹീറ്റിന് പുതിയ കോച്ച്
Next articleഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്, സ്ക്വാഡിൽ ഏഴ് കോവിഡ് കേസുകള്‍