ബ്രണ്ടൺ വില്യംസ് ലോണിൽ പോകാൻ സാധ്യത

Nintchdbpict000527863685 Scaled
- Advertisement -

യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ അയക്കാൻ സാധ്യത. താരത്തിന് ക്ലബിൽ അധികം അവസരം ലഭിക്കാത്ത സാഹചര്യത്തിൽ ആണ് ഒലെ ഗണ്ണാർ സോൾഷ്യാർ താരത്തെ ലോണിൽ അയക്കാൻ നോക്കുന്നത്. ന്യൂകാസിൽ യുണൈറ്റഡ് ജനുവരിയിൽ ലോണിൽ ബ്രണ്ടണെ ടീമിൽ എടുക്കാൻ തയ്യാറാണ്. പ്രീമിയർ ലീഗ് ക്ലബായ സൗതപ്ടണും ബ്രാണ്ടണിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസൺ ലെഫ്റ്റ് ബാക്കായായിരുന്നു ബ്രണ്ടൺ കളിച്ചിരുന്നത്. എന്നാൽ അലക്സ് ടെല്ലസ് എത്തിയതോടെ ഇടതു ഭാഗം ടെല്ലസും ലൂക് ഷോയും സ്വന്തമാക്കി. റൈറ്റ് ബാക്കിൽ ആണെങ്കിൽ വാൻ ബിസാക തന്നെ ആണ് സ്ഥിര സാന്നിദ്ധ്യം. ആകെ ലീഗ് കപ്പിൽ മാത്രമാണ് ബ്രണ്ടണ് അവസരം കിട്ടാൻ സാധ്യതയുള്ളത്. ലോണിൽ പോയാൽ അടുത്ത സീസണിലേക്ക് യുണൈറ്റഡ് ആദ്യ ഇലവനിൽ എത്താൻ ബ്രണ്ടണ് ആയേക്കാം.യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ.

Advertisement