ബൊണൂചിക്ക് വേണ്ടി സിറ്റിയുടെ ശ്രമം, നിരസിച്ച് യുവന്റസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ സെന്റർ ബാക്കായ ബൊണൂചിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമം. മികച്ച ഒരു സെന്റർ ബാക്ക് ഇല്ലാതെ കഷ്ടപ്പെടുന്ന സിറ്റി വലിയ ഓഫർ തന്നെയാണ് ബൊണൂചിയ്ക്ക് നൽകിയത്. എന്നാൽ യുവന്റസ് സിറ്റിയുടെ ഓഫർ നിരസിച്ച്. ഇത് രണ്ടാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി ബൊണൂചിക്കായി ശ്രമിക്കുന്നത്. എന്നാൽ രണ്ട് തവണയും താരത്തെ വിട്ടു തരില്ല എന്നാണ് യുവന്റസ് പറഞ്ഞത്.

ക്യാപ്റ്റൻ കെല്ലിനിക്ക് പ്രായമായതിനാൽ ഇപ്പോൾ ബൊണൂചിയാണ് യുവന്റസ് ഡിഫൻസിലെ പ്രധാന പോരാളി. ഡിലിറ്റും ഡെമിറലും പരിചയസമ്പത്ത് നേടുന്നത് വരെ അവരെ നയിക്കേണ്ടതും ബൊണൂചിയാണ്. ഇതാണ് ബൊണൂചിയെ വിൽക്കുന്നതിനെ കുറിച്ച് യുവന്റസ് ആലോചിക്കാതിരിക്കാൻ കാരണം. നേരത്തെ യുവന്റസ് വിട്ടപ്പോൾ ദുരനുഭവം ആയിരുന്നു എന്നതിനാൽ ബൊണൂചിയും ക്ലബ് വിടാൻ ആഗ്രഹിക്കുന്നില്ല‌.