ബെർണാഡോ സിൽവയ്ക്ക് വേണ്ടി റെക്കോർഡ് തുക നൽകാൻ ബാഴ്സലോണ തയ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന അറ്റാക്കിംഗ് മിഡ്ഫീൽഡർ ബെർണാഡോ സിൽവയെ സ്പെയിനിലേക്ക് എത്തിക്കാൻ ബാഴ്സലോണയുടെ ശ്രമം. നിരാശയാർന്ന സീസണു പിന്നാലെ ടീം ശക്തമാക്കാനുള്ള ക്ലബിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ബെർണാഡോയ്ക്ക് വേണ്ടി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ബെർണാഡോയ്ക്ക് വേണ്ടി റെക്കോർഡ് തുക തന്നെ നൽകാൻ ബാഴ്സലോണ തയ്യാറാണ്.

നേരത്തെ ബെർണാഡോയ്ക്കായുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി നിരസിച്ചിരുന്നു. എങ്കിലും ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണ ബെർണാഡോയ്ക്കായുള്ള ശ്രമങ്ങൾ തുടരും. അവസാന മൂന്ന് സീസണുകളിലായി സിറ്റിക്ക് ഒപ്പം ഉള്ള താരമാണ് ബെർണാഡോ. കഴിഞ്ഞ സീസണിൽ സിറ്റി മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ പ്രധാന താരമായത് ബെർണാഡോ ആയിരുന്നു. പി എഫ് എ പ്ലയർ ഓഫ് ദി ഇയർ അവാർഡ് വരെ അദ്ദേഹം നേടിയിരുന്നു. പക്ഷെ ഇതിനകം തന്നെ സാനെയെയും ഡേവിഡ് സിൽവയെയും നഷ്ടപ്പെട്ട സിറ്റി ബെർണാഡോയെ കൂടെ വിട്ടു നൽകാൻ തയ്യാറാകില്ല.