ബെർണാഡോ സിൽവയെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന അറ്റാക്കിംഗ് മിഡ്ഫീൽഡർ ബെർണാഡോ സിൽവയെ സ്പെയിനിലേക്ക് എത്തിക്കാൻ ബാഴ്സലോണയുടെ ശ്രമം. ടീം ശക്തമാക്കാനുള്ള സെറ്റിയെന്റെ നീക്കങ്ങളുടെ ഭാഗമായാണ് ബെർണാഡോയ്ക്ക് വേണ്ടി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചത്. എന്നാൽ ബാഴ്സലോണയുടെ ആദ്യ ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി നിരസിച്ചതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എങ്കിലും സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണ ബെർണാഡോയ്ക്കായുള്ള ശ്രമങ്ങൾ തുടരും. ചാമ്പ്യൻസ് ലീഗിൽ വിലക്ക് നേരിടുന്നതിനാൽ ബെർണാഡോയെ പോലുള്ള വലിയ താരങ്ങൾ വരെ സിറ്റി വിട്ടു പോകാൻ സാധ്യതയുണ്ട്. അവസാന മൂന്ന് സീസണുകളിലായി സിറ്റിക്ക് ഒപ്പം ഉള്ള താരമാണ് ബെർണാഡോ. കഴിഞ്ഞ സീസണിൽ സിറ്റി മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ പ്രധാന താരമായത് ബെർണാഡോ ആയിരുന്നു. പി എഫ് എ പ്ലയർ ഓഫ് ദി ഇയർ അവാർഡ് വരെ അദ്ദേഹം നേടിയിരുന്നു.