ചെൽസിയുടെ ഒഡോയിയെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ യുവതാരം ഹഡ്സൺ ഒഡോയിയെ സ്വന്തമാക്കാൻ ഒരുങ്ങി യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലംമ്പാർഡിന്റെ കീഴിൽ അവസരം കുറഞ്ഞ ഹഡ്സൺ ഒഡോയ്ക്ക് വിലപറഞ്ഞിരിക്കുകയാണ് ബയേൺ. ഇതാദ്യമായല്ല ഹഡ്സൺ ഒഡോയ് എന്ന ചെൽസി അക്കാദമി താരത്തിന് ബയേൺ വിലപറയുന്നത്.

2018 ലും 20മില്ല്യൺ പൗണ്ടുമായി യുവതാരത്തിനെ റാഞ്ചാൻ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബവേറിയന്മാരെത്തിയിരുന്നു. ബയേൺ മ്യൂണിക്ക് സ്പോർട്ടിംഗ് ഡയറക്ടർ ബ്രാസോയുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ഒഡോയ്. യൂറോപ്പിലെ മികച്ച യുവതാരങ്ങളിൽ ഒരാളായി ഇപ്പോൾ അറിയപ്പെടുന്ന അൽഫോൺസോ ഡേവിസിന്റെ സർപ്രൈസ് സൈനിംഗിന്റെ പിന്നിൽ പ്രവർത്തിച്ചത് ബ്രാസോയായിരുന്നു.

ഈ സീസണിൽ കൈ ഹാവേർട്ട്സ്, തിമോ വെർണർ, ഹക്കിം സിയെച് എന്നീ വമ്പന്മാരെ ലണ്ടനിലെത്തിച്ച ചെൽസിയിൽ ഹഡ്സൺ ഒഡോയിക്ക് ടീമിൽ അവസരം ലഭിക്കുകയെന്നത് വലിയ കടമ്പയാണ്. കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നീലപ്പടക്ക് വേണ്ടി ബൂട്ടണിഞ്ഞ ഒഡോയ്,മൂന്ന് ഗോളടിച്ചതിനൊപ്പം 6 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Advertisement