23 മത്സരം 3 ഗോൾ, ബാറ്റ്ഷുവായിയെ ചെൽസിയിലേക്ക് തിരികെ അയക്കുന്നു

ചെൽസിയുടെ ബെൽജിയൻ സ്ട്രൈക്കർ മാറ്റ് ബാറ്റ്ഷുവായി തിരികെ ലണ്ടണിൽ തന്നെ എത്തും. ചെൽസിയിലേക്ക് ബാറ്റ്ഷുവായിയെ തിരികെ ഈ മാസം തന്നെ അയക്കും എന്ന് ലാലിഗ ക്ലബായ വലൻസിയ അറിയിച്ചു. ഈ സീസൺ ആരംഭത്തിൽ ആയിരുന്നു ലോണടിസ്ഥാനത്തിൽ ബാറ്റ്ഷുവായി വലൻസിയയിൽ പോയത്. സീസൺ അവസാനം വരെ ആയിരുന്നു ലോൺ കരാർ. എന്നാൽ താരത്തിന്റെ ഫോമില്ലായ്മ വലൻസിയയെ ലോൺ കരാർ അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്.

ഈ സീസണിൽ 23 മത്സരങ്ങളോളം ബാറ്റ്ഷുവായി വലൻസിയക്ക് വേണ്ടി കളിച്ചു. പക്ഷെ സ്ട്രൈക്കർക്ക് ആകെ നേടാൻ ആയത് മൂന്നു ഗോളുകൾ ആണ്. ലോകകപ്പിലെയും കഴിഞ്ഞ സീസണിൽ ലോണിൽ ഡോർട്മുണ്ടിൽ ചെന്ന് ബാറ്റ്ഷുവായി നടത്തിയ പ്രകടനങ്ങളാണ് വലൻസിയയെ താരത്തെ സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ലാലിഗയിൽ ആ ഫോം ഒന്നും പുറത്തെടുക്കാൻ ബാറ്റ്ഷുവായിക്ക് ആയില്ല.

Previous articleബയേൺ മ്യൂണിക്കിന് തിരിച്ചടി, റിബറിക്ക് പരിക്ക്
Next articleആഷികും അനസും ഉണ്ട്, വിജയ ഇലവനെ നിലനിർത്തി ഇന്ത്യ, യു എ ഇക്ക് എതിരായ ലൈനപ്പ് അറിയാം