ബാറ്റ്ഷുവായിയെ സൈൻ ചെയ്യില്ലെന്ന് ക്രിസ്റ്റൽ പാലസ്

- Advertisement -

ചെൽസിയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ക്രിസ്റ്റൽ പാലസിൽ കളിക്കുന്ന ബാറ്റ്ഷുവായിയെ സ്ഥിരകരാറി സൈൻ ചെയ്യില്ല എന്ന സൂചന നൽകി പാലാ പരിശീലകൻ റോയ് ഹോഡ്സൺ. ജനുവരിയിൽ ലോണിൽ പാലസിൽ എത്തിയ ബാറ്റ്ഷുവായി ഇതുവരെ 9 മത്സരങ്ങളിൽ നിന്നായി 2 ഗോളുകളാണ് നേടിയത്. ബാറ്റ്ഷുവായി തങ്ങളുടെ താരമല്ല എന്നും എത്രകാലം താരം ഇവിടെ ഉണ്ടാകുമെന്ന് അറിയില്ല എന്നും റോയ് ഹോഡ്സൺ പറഞ്ഞു.

ചെൽസിക്ക് ട്രാൻസ്ഫർ വിലക്ക് ഉള്ളതിനാൽ ബാറ്റ്ഷുവായിയെ ചെൽസി വിൽക്കാൻ സാധ്യതയില്ല. ബെൽജിയം താരമായ ബാറ്റ്ഷുവായി ആഗ്രഹിക്കുന്ന ലീഗിലെ ടോപ് ഹാഫിൽ ഉള്ള ഏതെങ്കിലും ക്ലബിൽ കളിക്കാനുമാണ്. ബാറ്റ്ഷുവായിയെ പുറത്തിരുത്തി ബെന്റകയ്ക്ക് കൂടുതൽ അവസരം നൽകുമെന്നും ഹോഡ്സൺ സൂചന നൽകി. ബെന്റകെ തങ്ങളുടെ താരമാണെന്നും ബെന്റക്കെ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്നുമായിരുന്നു ഹോഡ്സന്റെ വാക്കുകൾ.

Advertisement