നെയ്മറിന് പകരം 40 മില്യണും 2 കളിക്കാരും, ബാഴ്സയുടെ വാഗ്ദാനം തള്ളി പി എസ് ജി

- Advertisement -

സൂപ്പർ താരം നെയ്മർ ജൂനിയറിനെ തിരികെ ക്യാമ്പ് ന്യൂവിൽ എത്തിക്കാനുള്ള ബാഴ്സയുടെ പുതിയ നീക്കത്തിനും തിരിച്ചടി. നെയ്മറിന് പകരമായി കുട്ടീഞ്ഞോ, ഉസ്മാൻ ദമ്പലെ എന്നിവരെ കൂടാതെ 40 മില്യൺ യൂറോയും നൽകാമെന്ന ബാഴ്സയുടെ വാഗ്ദാനം പി എസ് ജി തള്ളി. പി എസ് ജി ഡയറക്ടർ നാസർ അൽ ഖലീഫി ഈ വാഗ്ദാനത്തിൽ തൃപ്തനല്ല എന്നാണ് ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ.

യൂറോപ്പിൽ പ്രകടനം മെച്ചപ്പെടുത്തുക എന്നത് ലക്ഷ്യം വെക്കുന്ന ബാഴ്സ നെയ്മറിനെ തിരികെ ടീമിൽ എത്തിക്കുക എന്നത് പ്രഥമ പരിഗണന നൽകുന്ന കാര്യമാണ്. ഗ്രീസ്മാന്റെ സൈനിംഗ് പൂർത്തിയായതോടെ ബാഴ്സയുടെ മുഴുവൻ ശ്രദ്ധയും നെയ്മറിന്റെ കാര്യത്തിലാണ്. ഡീൽ ഉടനടി പൂർത്തിയാക്കാൻ നെയ്മറും ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷെ പി എസ് ജി ഉടമകൾ വമ്പൻ ഒരു ഓഫർ ലഭിക്കാതെ തങ്ങളുടെ സൂപ്പർ താരത്തെ വിട്ട് നൽകാൻ തയ്യാറല്ല.

222 മില്യൺ യൂറോ നൽകിയാണ് 2 വർഷം മുൻപ് പി എസ് ജി നെയ്‌മറിനെ ബാഴ്സയിൽ നിന്ന് സ്വന്തമാക്കിയത്.

Advertisement