ബ്രസീലിയൻ താരത്തിനായി വലവിരിച്ച് ബാഴ്‌സ

- Advertisement -

ബ്രസീലിയൻ യുവതാരത്തിനായി വലവിരിച്ച് ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന്റെ താരം റോഡ്രിഗോയെയാണ് ക്ലബ്ബിലെത്തിക്കാൻ ബാഴ്‌സ ശ്രമിക്കുന്നത്. സൂപ്പർ താരം നെയ്മറിന് പിന്നാലെ മറ്റൊരു ബ്രസീലിയൻ താരത്തെ കൂടെയാണ് സാന്റോസിൽ നിന്നും സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിക്കുന്നത്. റോഡ്രിഗോയ്ക്ക് വേണ്ടി മുപ്പത്ത് മില്യണിന്റെ ഓഫറാണ് കാറ്റലൻ ക്ലബ് നടത്തിയെതെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സാവോ പോളോയിലെ ഒസാകോയിൽ ജനിച്ച റോഡ്രിഗോ പതിനൊന്നാം വയസിലാണ് സാന്റോസിന്റെ യൂത്ത് പ്രോഗ്രാമിൽ ചേർന്നത്. ഫുട്സാൽ കളിച്ച് തുടങ്ങിയ റോഡ്രിഗോ 2017 ൽ ആദ്യ പ്രൊഫഷണൽ കോൺട്രാക്ടിൽ ഒപ്പിട്ടു. അഞ്ചു വർഷത്തെ കരാറാണ് സാന്റോസ്മായി റോഡ്രിഗോ ഒപ്പിട്ടത്. സാന്റോസിനു വേണ്ടി ഏഴു മത്സരങ്ങളിൽ രണ്ടു ഗോളുകൾ റോഡ്രിഗോ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement